വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് പതിമൂന്നുകാരനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

single-img
4 April 2014

kid-drinking-finished-alcoholപിതാവ് വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ച് പതിമൂന്നു വയസുകാരന്‍ അവശനിലയില്‍ ആശുപത്രിയിലായി. പുതുക്കുളങ്ങര തടത്തരികത്ത് വീട്ടില്‍ അനില്‍കുമാറിന്റേയും ലതാകുമാരിയുടേയും മകനായ അഭിജിത്തിനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നെടുമങ്ങാട് മഞ്ച ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിജിത്.

മദ്യം കഴിച്ച് അബോധാവസ്ഥയില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകുന്നേരം ആറോടെ പ്രവേശിപ്പിച്ച അഭിജിത്തിനെ അവശനിലയിലായതിനാല്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ വെച്ച് പിതാവ് അനില്‍കുമാറിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.