ശക്തിമില്‍ കൂട്ടമാനഭംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

single-img
4 April 2014

courtമുംബൈ ശക്തിമില്ലില്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ മൂന്ന് പ്രതികള്‍ക്ക് മൂംബൈ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. കാസിം ബംഗാളി, വിജയ് ജാദവ്, മുഹമ്മദ് സലീം അന്‍സാരി എന്നിവര്‍ക്കാണ് വധശിക്ഷ. സെക്ഷന്‍ 376 (ഇ) പ്രകാരം ശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിതെന്നുള്ള പ്രത്യേകതയും ഈ വിധിക്കുണ്ട്.

നേരത്തെ ശക്തിമില്ലില്‍ പതിനെട്ടുകാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതികളെ ജീവപര്യന്തം തടവിനു നേരത്തെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു.