ആരോപണം തെളിയിക്കാന്‍ കോടിയേരിക്ക് ചെന്നിത്തലയുടെ വെല്ലുവിളി

single-img
4 April 2014

ramesh chennithalaസംസ്ഥാനത്തെ ബാറുകള്‍ക്കു ലൈസന്‍സ് പുതുക്കി നല്കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നെന്ന ആരോപണമുന്നയിച്ച പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് ആരോപണം തെളിയിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വെല്ലുവിളി. ഉന്നയിച്ച ആരോപണം കോടിയേരി ശതളിയിക്കണമെന്നും ആരോപണം സംബന്ധിച്ച തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തെഌവുകള്‍ ഹാജരാക്കിയാല്‍ നടപടിയെടുക്കാമെന്നും അഭ്യന്തരമന്ത്രി പറഞ്ഞു.

കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച നിലപാട് 2014 പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധിയുടെയും എജി റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണു 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്നതിനെക്കുറിച്ചുള്ള നടപടികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.