ബലാല്‍സംഗം ചെയ്യാന്‍ വന്നയാളില്‍ നിന്നും രക്ഷപെടാന്‍ പത്തുവയസ്സുകാരി മലയുടെ മുകളില്‍ നിന്നും ചാടി

single-img
4 April 2014

ഛത്തര്‍പൂര്‍ : തന്നെ ബലാല്‍സംഗം ചെയ്യാന്‍ വന്നയാളില്‍ നിന്നും രക്ഷപ്പെടാന്‍ പത്തുവയസ്സുകാരിയായ പെണ്‍കുട്ടി മലയുടെ മുകളില്‍ നിന്നും ചാടി. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.

വീട്ടില്‍ നിന്നും കുറച്ചകലെയുള്ള കുന്നില്‍ മുകളിലെ വിജനമായ പ്രദേശത്ത് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനെത്തിയ ബാലികയെ ആ ഗ്രാമത്തില്‍ തന്നെയുള്ള രാംചരണ്‍ ബസോര്‍ എന്നയാള്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും പരിസരത്തെങ്ങും ആരുമില്ലായിരുന്നു.അവസാനം മറ്റൊരു ഗതിയുമില്ലാതെ ഈ പെണ്‍കുട്ടി കുന്നിന്‍ മുകളില്‍ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു.

പന്ത്രടിയോളം താഴ്ചയുള്ള മലയിടുക്കിലെയ്ക്ക് വീണ ബാലികയ്ക്ക്‌ ഗുരുതരമായി പരിക്കേറ്റു.ഓടിക്കൂടിയ ആളുകള്‍ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു.