സംസ്ഥാനത്ത് ബിവ്‌റെജ്‌സ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ റെക്കോഡ് വില്‍പ്പന

single-img
3 April 2014

beസംസ്ഥാനത്തെ നിലവാരം കുറഞ്ഞ ബാറുകള്‍ അടച്ചിട്ടതോടെ ബിവ്‌റെജ്‌സ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ റെക്കോഡ് വില്‍പ്പന. സംസ്ഥാനത്തെ 338 വിതരണകേന്ദ്രങ്ങളിലും വിറ്റുവരവ് റെക്കോര്‍ഡിലെത്തി. ബിവ്‌റെജ്‌സ് കോര്‍പ്പറേഷന്റ ഒരു ദിവസത്തെ ശരാശരി വിറ്റുവരവ് 18 കോടി രൂപയായിരുന്നു .

എന്നാല്‍, കഴിഞ്ഞ ദിവസം അത് 27.17 കോടിയായി ഉയര്‍ന്നു. ഉത്സവ സീസണുകളില്‍ പോലും അടുത്തകാലത്ത് ഇത്രയും വിറ്റുവരവുണ്ടായിട്ടില്ല മദ്യത്തിന്റ വില പത്തുശതമാനം വര്‍ധിപ്പിച്ചതും കളക്ഷന്‍ കൂടാന്‍ കാരണമായിട്ടുണ്ട്. ഈ ഇനത്തില്‍ സര്‍ക്കാരിന് നികുതിയായി ലഭിച്ചത് 23 കോടി രൂപ. വില്‍പ്പന കൂടിയത് നഗരങ്ങളിലെ ഔട്ട് ലെറ്റുകളിലാണ്. ചില ഔട്ട് ലെറ്റുകളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ വില്‍പ്പന നടന്നു.

ബാറുകളില്ലാത്തത് കാരണം പലയിടത്തും വൈകിട്ടായപ്പോഴേക്കും സ്‌റ്റോക്ക് തീര്‍ന്നിരുന്നു. അതേസമയം, നിലവാരമില്ലാത്ത 418 ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഈ സ്ഥലങ്ങളിലുള്ള ഔട്ട് ലറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും കൂടുതല്‍ സ്റ്റോക്ക് എത്തിക്കാനും അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബിവ്‌റെജസ് കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതലയുള്ള കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജീവനക്കാരെ പുനര്‍വിന്യസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.