എന്‍.കെ. പ്രേമചന്ദ്രന്‍ ആര്‍എസ്പി പതാകയും ചിഹ്നവും ഉപേക്ഷിക്കണമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി

single-img
3 April 2014

29TV_PREMACHANDRAN_119573eയുഡിഎഫുമായി ചേര്‍ന്ന് ആര്‍എസ്പി കേന്ദ്രനേതൃത്വത്തെ ധിക്കരിച്ച എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ട്ടിയുടെ ചിഹ്നവും പതാകയും ഉപയോഗിക്കരുതെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി സി.പി. കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളത്തില്‍ ആവശ്യപ്പെട്ടു. 19-ാം ദേശീയ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ നയരേഖയില്‍ ഇത് വ്യക്തമായി പറയുന്ന ഇടതുപക്ഷ ഐക്യമാണ് ആര്‍എസ്പിയുടെ നയം. ഇതിനു വിരുദ്ധമായി കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്നവര്‍ അവര്‍ക്ക് ആര്‍എസ്പിയുമായി ബന്ധമില്ലെന്ന് സമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിലുംഭേദം ആര്‍എസ്പി (ബി)യില്‍ പ്രേമചന്ദ്രനും എ.എ. അസീസും ലയിക്കുകയാണ് വേണ്ടിയിരുന്നതെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.