വൃദ്ധ ദമ്പതികള്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍

single-img
3 April 2014

Paravur.10 (1)പറവൂരില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണെ്ടത്തി. തുരുത്തിപ്പുറം പെട്രോള്‍ പമ്പിനു സമീപം കുനിയന്തോടത്ത് വര്‍ഗീസിന്റെ മകന്‍ ജോസ്(75), ഭാര്യ റോസിലി(68) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണെ്ടത്തിയത്. വീട്ടില്‍ ഇവര്‍ രണ്ടു പേരും മാത്രമാണ് ഉള്ളത്. ജോസിനെ വീടിന്റെ മുകള്‍ നിലയിലും റോസിലിയെ സ്‌റ്റെയര്‍കേസിനു സമീപവുമാണ് മരിച്ച നിലയില്‍ കണെ്ടത്തിയത്.