കെഎസ്ആര്‍ടിസി ശമ്പള, പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ തുക അനുവദിച്ചതായി തിരുവഞ്ചൂര്‍

single-img
3 April 2014

ksrtcപ്രതിസന്ധിയിലായിരുന്ന കെഎസ്ആര്‍ടിസിയിലെ ശമ്പള, പെന്‍ഷന്‍ കുടിശികകള്‍ കൊടുത്തുതീര്‍ക്കാന്‍ മന്ത്രിസഭായോഗം ആവശ്യമായ തുക അനുവദിച്ച ഗതാഗതവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുടിശികയുള്ള മുഴുവന്‍ തുകയും ഇന്നു മുതല്‍ വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

എംപാനല്‍ ജീവനക്കാരുടെ ശമ്പള കുടിശികയുള്‍പ്പെടെ ഫെബ്രുവരിയിലെ പെന്‍ഷന്‍ കുടിശികയും മാര്‍ച്ചിലെ പെന്‍ഷനുമാണു വിതരണം ചെയ്യുന്നത്. 54 കോടി രൂപ ശമ്പള, പെന്‍ഷന്‍ കുടിശിക നല്‍കാന്‍ ആവശ്യമുള്ളതില്‍ മന്ത്രിസഭ 25 കോടി രൂപ അനുവദിച്ചു. ബാക്കി തുക വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഈടു നില്‍ക്കുമെന്നും പിന്നീട് ആവശ്യം വരുന്ന തുക കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ നിന്നു കണെ്ടത്താനും മന്ത്രിസഭായോഗം അംഗീകാരം നല്‍കിയാതായി ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞു.