കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് ഇസ്മയില്‍

single-img
3 April 2014

KE_ISMAIL_DSC_0596.resizedവരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണെന്ന് സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍. എറണാകുളം പ്രസ് ക്ലബ്ബിന്റെ നിലപാട് 2014ല്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു ഭരണത്തിനെതിരേയും കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയും വിധിയെഴുത്തുണ്ടാകും. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും സംസ്ഥാനത്തു സഖ്യം രൂപീകരിക്കില്ലെന്നും ഇസ്മയില്‍ പറഞ്ഞു. തെലുങ്കാനയില്‍ കോണ്‍ഗ്രസുമായി ബന്ധമുണ്ടാക്കിയെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹമാണെന്നും ഈ തീരുമാനം വിഎസ് നേരത്തെ സ്വീകരിക്കേണ്ടതായിരുന്നെന്നും ഇസ്മയില്‍ പറഞ്ഞു.