കൂടുതല്‍ താരങ്ങള്‍ക്ക് ഐ.പി.എല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന് സൂചന

single-img
3 April 2014

iplചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലെ താരങ്ങളുള്‍പ്പെടെ കൂടുതല്‍ താരങ്ങള്‍ക്ക് ഐപിഎല്‍ ഒത്തുകളിയില്‍ പങ്കുള്ളതായി സൂചന. ഇതു കൂടാതെ അഞ്ചു ഐപിഎല്‍ ടീമുകളും ഒത്തുകളിച്ചിടുണ്്ട്. 12 മുതല്‍ 13 താരങ്ങള്‍ വരെ ഒത്തുകളിച്ചതായാണ് വിവരം. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഒത്തുകളിയുടെ എല്ലാ വിവരങ്ങളുമുണ്ടെന്നാണ് സൂചന.

താരങ്ങള്‍ക്ക് ഒത്തുക്കളിക്കാന്‍ ഒത്താശ ചെയ്തത് ഐപിഎല്ലുമായി ബന്ധമുള്ളവരാണെന്നാണ്പറയുന്നത്. ഐപിഎല്‍ ഒഫീഷ്യലുകള്‍ക്കും ഈ ഒത്തുകളിയില്‍ പങ്കുണ്ടെന്നാണ് റിപ്പേര്‍ട്ടിലുള്ള സൂചന.