മോദിയെ വെട്ടിനുറുക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജാമ്യം

single-img
3 April 2014

Imran-masood-360x270_masഷരണ്‍പൂരില്‍ മോദിക്കെതിരെ നടത്തിയ വിവാദ പ്രസംഗത്തില്‍ മോദിയെ വെട്ടിനുറുക്കുമെന്ന് ഭീഷണി മുഴക്കിയ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിന് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിലാണ് ഷരണ്‍പൂരിലെ ജില്ലാ സെഷന്‍സ് ജഡ്ജ് ജാമ്യം അനുവദിച്ചത്.

ഉത്തര്‍പ്രദേശിനെ മറ്റൊരു ഗുജറാത്താക്കി മാറ്റാന്‍ ശ്രമിക്കുകയാണെങ്കില്‍ മോദിയെ ചെറുകഷണങ്ങളാക്കി വെട്ടിമുറിക്കുമെന്നാണ് മസൂദ് പറഞ്ഞത്. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മസൂദിനെതിരെ രംഗത്തെത്തിയിരുന്നു.