കള്ളപ്പണം വീണ്ടെടുക്കും, അഴിമതിക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും ആയി ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്തിറക്കി

single-img
3 April 2014

aapലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ആം ആദ്മി പാര്‍ട്ടി പുറത്തിറക്കി. വിദേശ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം വീണ്ടെടുക്കുമെന്നും ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ പരിഷ്‌കരണം കൊണ്ടുവരുമെന്നും ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. ഒപ്പം അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ ജനങ്ങളില്‍നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളെല്ലാം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് അരവിന്ദ് കെജ് രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുമെന്നും കുറ്റാരോപിതരെ ചോദ്യം ചെയ്യുന്ന മുറിയിൽ ക്യാമറ സ്ഥാപിക്കും എന്നും പത്രികയിൽ പറയുന്നു . വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്നവര്‍ക്ക് സി സി ടി വി ദൃശ്യങ്ങള്‍ നല്‍കും.

മറ്റ് നിർദേശങ്ങൾ ഇങ്ങനെ:

ഡൽഹി പോലീസിന്റെ നിയന്ത്രണം സംസ്ഥാന സര്‍ക്കാരിന് കൈമാറുന്നതിനുവേണ്ടിയുള്ള പോരാട്ടം തുടരും.
അഴിമതിക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും.
ജോലിചെയ്യാത്ത സര്‍ക്കാര്‍ ജീവനക്കാരെ ശിക്ഷിക്കുവാനും വ്യവസ്ഥ കൊണ്ടുവരും.
കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുവേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കും