നഗരത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം വാഗ്ദാനം ചെയ്തു കൊണ്ട് ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്ത് ഇറക്കി

single-img
3 April 2014

aap

തിരുവനന്തപുരം നഗരം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കും എന്ന് വാഗ്ദാനം നൽകി കൊണ്ട് ആം ആദ്മി പാർട്ടി പ്രകടന പത്രിക പുറത്ത് ഇറക്കി.മാലിന്യ സംസ്കരണം ,കുടിവെള്ള പ്രശ്നം തുടങ്ങി നഗരത്തിലെ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം വാഗ്ദാനം നൽകി ആണ് പത്രിക പാർട്ടി  പുറത്ത് ഇറക്കിയത്.ആം ആദ്മി സ്ഥാനാർഥി അജിത്‌ ജോയ് ആണ് പ്രകടന പത്രിക പുറത്ത് ഇറക്കിയത്.കുറഞ്ഞ ചിലവിൽ പഠന രീതിയും ആരോഗ്യ മേകലയിലെ വികസനവും ആം ആദ്മി പാർട്ടി മുന്നോട്ട് വെക്കുന്നു.

തീരദേശ മേകലയിലെ ജനങ്ങളുടെ ജീവിത രീതിയിൽ മാറ്റം വരുത്തും എന്നും ഗതാഗത മേകല ശക്തിപെടുതും  എന്നും പത്രികയിൽ പറയുന്നു. നഗരത്തിന്റെ സ്വപ്ന പദ്ധതികൾ ആയ വിഴിഞ്ഞം തുറമുഖം ,ഹൈ കോടതി ബെഞ്ച്‌, റെയിൽവേ വികസനം തുടങ്ങി തിരുവനന്തപുരം കാത്തിരിക്കുന്ന സ്വപ്ന പദ്ധതികൾ നടപ്പിലാക്കും എന്നും പ്രകടന പത്രിക പറയുന്നു.ഇന്റർനെറ്റ്‌ വഴിയും നെരിട്ട് ഫോറം ജനങ്ങൾക്ക് നൽകി അവരുടെ ആവശ്യങ്ങൾ അറിഞ്ഞ ശേഷം ആണ് ആം ആദ്മി പാർട്ടി പ്രകടന പത്രിക തയ്യാർ ആക്കിയത്.