പന്ത്രണ്ടുകോടി രൂപ വിലയുള്ള നായ

single-img
3 April 2014

pattiഒരു നായയുടെ വില പന്ത്രണ്ടുകോടി രൂപ.എന്താ വിശ്വസിക്കാൻ കഴിയുനില്ലേ .എന്നാൽ സത്യം ആണ് ഇത്. ടിബറ്റൻ മാസ്റ്റിഫ് ഇനത്തിൽപ്പെട്ട നായയെയാണ് ഒരു ചൈനീസ് ധനികൻ മോഹവിലയ്ക്ക് സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വിലകൂടിയ നായവർഗമാണ് ടിബറ്റൻ മാസ്റ്റിഫുകൾ.

ചൈനയിലെ ഷെജിയാങ്ങിൽ നടന്ന ഡോഗ് ഷോയിലാണ് ഈ വമ്പൻ കച്ചവടം നടന്നത്. ഒരു നായയ്ക്ക് ലഭിച്ച ഏറ്റവും കൂടിയ വിലയാണിതെന്നാണ് കണക്കാക്കുന്നത്. ആഡംബര നായകളുടെ ഇതേ മേളയിൽ വച്ച് മറ്റൊരു മാസ്റ്റഫും വിറ്റുപോയി. ആറു കോടിയായിരുന്നു ഇതിന്റെ വില. 2011 ൽ പത്തുകോടിരൂപയ്ക്ക് നായയെ വിറ്റതായിരുന്നു നിലവിലെ റെക്കാഡ്.

പണക്കാരുടെ വളർത്തുനായയാണ് ടിബറ്റൻ മാസ്റ്റിഫ്. വളരെ അപൂർവ ഇനമാണ് ഇവ.വലിപ്പമുള്ള ഇവയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ സിംഹമാണെന്നേ തോന്നൂ. എൺപത് സെന്റീമീറ്റർ ഉയരവും തൊണ്ണൂറു കിലോയോളം ഭാരവും ഇതിനുണ്ടാവും. എന്നാൽ ലോകത്ത് വളരെ കുറച്ചെണ്ണമേ ഉള്ളൂ. അതിനാലാണ് വില ഇത്രയധികം കൂട്ടുന്നത്. ടിബറ്റിലെ നാടോടികൾ ഇവയെ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്നുവത്രേ.