ഫുട്‌ബോള്‍; യുവരാജിന് പരിക്ക്

single-img
2 April 2014

650px_yuvrajടീം ഇന്ത്യയുടെ പരിശീലന ഫുട്‌ബോള്‍ കളിക്കിടെ യുവരാജ് സിംഗിന് പരിക്കേറ്റു. ഫുട്‌ബോള്‍ കളി കഴിഞ്ഞ് ഗ്രൗണ്ട് വിട്ട യുവരാജ് മുടന്തി നടന്ന് നീങ്ങിയത് മാധ്യമങ്ങള്‍ കണ്ടുപിടിച്ചതോടെയാണ് പരിക്കിന്റെ കാര്യം പുറത്തറിഞ്ഞത്. അതിനുശേഷം യുവരാജിന്റെ പരിക്ക് ഗുരുതരമല്ലെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തില്‍ കളത്തിലിറങ്ങുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു.

ഇതേസമയം ഫുട്‌ബോള്‍ കളിയെ വിമര്‍ശിച്ച് മുന്‍പ് സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിട്ടുണ്ട്. കളിക്കാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇത് കാരണമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.