പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പിൽ കടുത്ത വെല്ലുവിളിയായി നഴ്സുമാരുടെ അസോസിയേഷനും

single-img
2 April 2014

jasminഅജയ് എസ് കുമാർ

പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്ക് കടുത്ത വെല്ലുവിളിയായി ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂർ ,ഇടുക്കി മണ്ഡലങ്ങളിൽ മത്സരിക്കാൻ നേഴ്സ്മാരുടെ അസോസിയേഷനും .സംസ്ഥാനത്തെ നേഴ്സ്മാരുടെ വിവിധ അവെശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യു എൻ എ  ആണ് ഇത്തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു കൊണ്ട് തങ്ങളുടെ ആവശ്യങ്ങൾ നേടി തരാത്ത പാർട്ടികൾക്ക് എതിരെ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.

എഴ് ലോക്സഭാ മണ്ഡലങ്ങളിൽ ആദ്യം തങ്ങളുടെ സ്ഥാനാർഥികളെ നിർത്താൻ അസോസിയേഷൻ തീരുമാനിച്ചു എങ്കിലും സാമ്പത്തിക പ്രശ്നം ഉള്ളത് കൊണ്ട് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ ഉള്ള തീരുമാനംമാറ്റുക ആയിരുന്നു.കോട്ടയം,കൊല്ലം തുടങ്ങി പല മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ ആയിരുന്നു അസോസിയേഷന്റെ ആദ്യ തീരുമാനം. തൃശൂർ ജില്ലയിൽ 27,000 ഓളം വോട്ടുകൾ ആണ് അസോസിയേഷൻ പ്രതിക്ഷിക്കുന്നത്.ജാസ്മിൻ ഷാ ആണ് തൃശൂരിൽ യു എൻ എയുടെ സ്ഥാനാർഥി.

ജില്ലയിലെ പല മേകലയിൽ നിന്നും അസോസിയേഷന് പിന്തുണ ലഭിക്കുനത് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് തങ്ങൾക്ക് നേടാൻ കഴിയും എന്ന് പ്രതിക്ഷ അസോസിയേഷനും ഒപ്പം സ്ഥാനാർഥിക്കും നൽകുന്നു.ഇത് ഒരു തുടക്കം മാത്രം ആയി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ ശക്തമായ മത്സരം നടത്താൻ ആണ് അസോസിയേഷൻ തീരുമാനം.അതുവഴി തങ്ങളുടെ അവെശ്യങ്ങലോടെ പിൻ തിരിഞ്ഞ് നിൽകുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മറുപടി നൽകാൻ ആണ് അസോസിയേഷൻ തീരുമാനം.