കോടിയേരി ബാലകൃഷ്ണന്‍ ഡല്‍ഹിയില്‍ ജഡ്ജിയെ കണ്ടതില്‍ ദുരൂഹതയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
2 April 2014

Thiruvanchoor radhakrishnan-5ഡല്‍ഹിയില്‍ വച്ച് ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ തയാറാകണമെന്നും സന്ദര്‍ശനം വിവാദമായതോടെ ഇരുവരും തമ്മിലുള്ള ബന്ധം മറയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

മേയ് 25നു നടക്കുന്ന വിവാഹത്തിന് ഫെബ്രുവരി 28ന് ജഡ്ജിയെ നേരില്‍ക്കണ്ട് ക്ഷണക്കത്ത് സംഘടിപ്പിച്ച് എടുക്കാനാണു കോടിയേരി ശ്രമിച്ചത്. വളരെ ദൂരത്തുള്ള ഒരു വിവാഹത്തെ കടംകൊണ്ടുവന്ന് എന്തിനാണ് ഇവരുടെ കൂടിക്കാഴ്ച മറച്ചുവച്ചതെന്നും പത്രസമ്മേളനത്തില്‍ തിരുവഞ്ചൂര്‍ ചോദിച്ചു. ഇവര്‍ക്കു തമ്മില്‍ കാണാനുള്ള പല സാഹചര്യങ്ങളും കേരളത്തിലുണ്ടായിരിക്കേ പിന്നെ എന്തിനാണ് ഡല്‍ഹി കേരള ഹൗസില്‍ പോയി കണ്ടതെന്നും അദ്ദേഹം ചോദിച്ചു.