കേരളത്തിലെ സ്ഥിതി യു ഡി എഫിന് അനുകൂലം,കർണാടകയിലും കോണ്‍ഗ്രസിന്റെ നില ഭദ്രം,വീക്ക്‌ -സി എൻ എൻ ഐ ബി എൻ സർവ്വേ പുറത്ത്

single-img
2 April 2014

cnnവരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു ഡി എഫ് 11 മുതൽ 17 സീറ്റ്‌ വരെ നേടും എന്ന് വീക്ക്‌ -സി എൻ എൻ- ഐ ബി എൻ സർവ്വേ.എന്നാൽ എൽ ഡി എഫ്ന് കനത്ത തിരിച്ചടി തിരഞ്ഞെടുപ്പിൽ ഉണ്ടാകും എന്നും സർവ്വേ പറയുന്നു.എൽ ഡി എഫ് 4 മുതൽ 8 സീറ്റ്‌ വരെ കേരളത്തിൽ നേടും എന്ന് സർവ്വേ പറയുന്നു.

മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടി മികച്ച പ്രകടനം ആണ് നടത്തുന്നത് എന്നും കേരളത്തിൽ ബി ജെ പിക്ക് വോട്ടിംഗ് ശതമാനം കൂടും എങ്കിലും സീറ്റ്‌ നേടാൻ കഴിയില്ല എന്നും സർവ്വേ പറയുന്നു.ടി പി കേസ് സി ബി ഐക്ക് വിടാൻ ഉള്ള തീരുമാനം 67% ശതമാനം പേർ അനുകൂലിച്ചു.പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ആണ് കൂടുതൽ പേരും കേരളത്തിൽ നിന്നും അനുകൂലിച്ചത്.

കർണാടകയിൽ കോണ്‍ഗ്രസ്‌ തിരിച്ചു വരവ് നടത്തും എന്ന് പറയുന്ന സർവ്വേ എന്നാൽ തമിഴ്നാട്ടിൽ കോണ്‍ഗ്രസ്‌ നിലംതോടില്ല എന്നും പറയുന്നു.ആന്ധ്ര പ്രദേശിൽ കോണ്‍ഗ്രസ്‌ 4 മുതൽ 8 സീറ്റ്‌ വരെ നേടും എന്നും സർവ്വേ പറയുന്നു.