സോണിയ റായ്ബറേലിയില്‍ പത്രിക നല്‍കി

single-img
2 April 2014

Soniaതന്റെ സ്ഥിരം മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പമാണ് അറുപത്തിയേഴുകാരിയായ സോണിയ പത്രിക സമര്‍പ്പിക്കാനെത്തിയത്.

റായ്‌ബേലിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സോണിയക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ അജയ് അഗര്‍വാണ് മത്സരിക്കുന്നത്.