തായ്‌ലന്‍ഡ് സെനറ്റ് തെരഞ്ഞെടുപ്പില്‍ ഷിനവത്രയുടെ പാര്‍ട്ടി മുന്നില്‍

single-img
2 April 2014

9153ri-Yingluck_Shinawatraതായ്‌ലന്‍ഡ് പാര്‍ലമെന്റിന്റെ ഉപരിസഭയായ സെനറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്രയുടെ ഫ്യു തായ് പാര്‍ട്ടിക്കു ഭൂരിപക്ഷം.
വിവാദമായ നെല്ലു സബ്‌സിഡി പദ്ധതിയുടെ പേരില്‍ ഇംപീച്ച്‌മെന്റ് ഭീഷണി നേരിടുന്ന യിംഗ്‌ലക്കിന് ആശ്വാസമാണ് ജയം.

എന്നാല്‍ സര്‍ക്കാരിനു വന്‍ നഷ്ടമുണ്ടായ പദ്ധതിയില്‍ കേസെടുത്ത ദേശീയ അഴിമതിവിരുദ്ധ കമ്മീഷന്‍ പ്രധാനമന്ത്രി ഉത്തരവാദിത്വത്തില്‍ വീഴ്ചവരുത്തിയതായി കണെ്ടത്തി.