ഇനിമുതല്‍ എസ്ബി അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കില്ല

single-img
2 April 2014

sbiഉപയോക്താക്കളുടെ താത്പര്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി മിനിമം ബാലന്‍സ് ഇല്ലാത്ത എസ് ബി അക്കൗണ്ട് ഉടമകളില്‍ നിന്നു പിഴ ഈടാക്കാന്‍ പാടില്ലെന്നു റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കി.

പക്ഷേ പിഴ ഈടാക്കുന്നതിനു പകരം അത്തരം അക്കൗണ്ടുകള്‍ക്കുള്ള മറ്റു സേവനങ്ങള്‍ പരിമിതപ്പെടുത്താനും പിന്നീട് മിനിമം ബാലന്‍സ് ആയാല്‍ ഈ സേവനങ്ങള്‍ വീണ്ടും നല്‍കാനും തീരുമാനമായിട്ടുണ്ട്.

ഐസിഐസിഐയും എച്ച്ഡിഎഫ്‌സിയും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ അര്‍ധപാദ പിഴയായി 750 രൂപ വീതം ഈടാക്കുന്നുണ്ട്.