സാമ്പത്തിക തട്ടിപ്പ്:സാംസണ്‍ ഇലക്‌ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീയോട് കീഴടങ്ങണമെന്ന് സുപ്രീംകോടതി

single-img
2 April 2014

samസാമ്പത്തിക തട്ടിപ്പ് കേസില്‍ സാംസണ്‍ ഇലക്‌ട്രോണിക്‌സ് ചെയര്‍മാന്‍ ലീ കുന്‍ ഹീയോട് ഗാസിയാബാദ് കോടതിയില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കേസ് റദ്ദാക്കണമെന്ന ലീ കുന്‍ ഹീയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നേരത്തെ ഒരു ഇന്ത്യന്‍ കമ്പനിയുടെ 8.4 കോടി രൂപ തട്ടിച്ച കേസില്‍ 2013 ല്‍ 72 കാരനായ ലീ കുന്‍ ഹീയെ പിടികിട്ടാപ്പുള്ളിയായി അലഹബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു.