ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ രംഗത്ത്
2 April 2014
ആര്‍എസ്എസിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് എം കൃഷ്ണ രംഗത്ത്. ബാംഗളൂര്‍ സെന്‍ട്രലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിസ് വാന്‍ അര്‍ഷാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റിലിക്കിടെയായിരുന്നു കൃഷ്ണയുടെ വിവാദ പ്രസ്താവന.വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിനെ മാതൃകയാക്കണമെന്ന് കൃഷ്ണ പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്നും കൃഷ്ണ വ്യക്തമാക്കി. ഇന്ദിരാ തരംഗവും രാജീവ് തരംഗവും രാജ്യം കണ്ടിട്ടുണ്ട്. എന്നാല്‍ മോദിക്ക് അനുകൂലമായി ഇപ്പോള്‍ അത്തരമൊരു തരംഗമില്ല. നിശബ്ദ വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പിന്റെ ഭാഗധേയം നിര്‍ണയിക്കുകയെന്നും കൃഷ്ണ പറഞ്ഞു.