സന്ദീപാനന്ദഗിരിയെ ആക്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

single-img
2 April 2014

swamiമാതാ അമൃതാനന്ദമയിയെക്കുറിച്ചു മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് ആധ്യാത്മിക പ്രഭാഷകനായ സ്വാമി സന്ദീപാനന്ദഗിരിയെ ആക്രമിച്ച കേസില്‍ മൂന്ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിരൂര്‍ സ്വദേശികളും ആര്‍എസ്എസസ് പ്രവര്‍ത്തകരുമായ ഉണ്ണികൃഷ്ണന്‍, വാസു, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ച സ്‌കൂള്‍ ഓഫ് ഭഗവത്ഗീത സംഘടിപ്പിച്ച ഭാരതീയം 2014 പരിപാടിയില്‍ ആത്മീയ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ വൈകുന്നേരം ആറിനു തിരൂര്‍ തുഞ്ചന്‍പറമ്പില്‍വച്ചാണ് സന്ദീപാനന്ദഗിരിയ്ക്ക് മര്‍ദ്ദനം ഏറ്റത്. ആര്‍എസ്എസുകാര്‍ സ്വാമിയെ മര്‍ദിക്കുകയും വസ്ത്രം വലിച്ചുകീറാന്‍ ശ്രമിക്കുകയും ചെയ്തു. സ്വാമി ഓടിരക്ഷപ്പെട്ടതിന്റെ പിന്നാലെ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കോട്ടക്കയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സ്വാമി സന്ദീപാനന്ദ.