അഭിപ്രായ സര്‍വ്വേകള്‍ ചെയ്യുന്നത് മുടക്കിയ കാശിന് ഫലമുണ്ടാക്കല്‍: പിണറായി വിജയന്‍

single-img
2 April 2014

pinarayiഅഭിപ്രായ സര്‍വ്വേകള്‍ എന്ന പേരില്‍ ചാനലുകളില്‍ വരുന്ന കാര്യങ്ങള്‍ മുടക്കുന്ന കാശിന് ഫലമുണ്ടാക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇവ കോര്‍പ്പറേറ്റുകളുടെ തെരഞ്ഞെടുപ്പ് കര്‍സേവയെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്ക് സരിതാ കേസില്‍ കോടതിയില്‍ നിന്ന് അനുകൂല പരാമര്‍ശം ഉണ്ടായപ്പോള്‍ കോണ്‍ഗ്രസുകാരുടെ സന്തോഷം കാണേണ്ടതായിരുന്നുവെന്നും എന്നാല്‍ അതേ ബഞ്ചില്‍ നിന്ന് പ്രതികൂല പരാമര്‍ശം ഉണ്ടായപ്പോള്‍ ജഡ്ജിയെ ആക്ഷേപിക്കുന്ന നിലയിലേക്ക് ജോണ്‍ഗ്രസുകാര്‍ തരം താഴ്ന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.