പാകിസ്ഥാനില്‍ മതനിന്ദ നടത്തിയെന്നാരോപിച്ച് വധശിക്ഷ; സവാന്‍ മസീഹ് അപ്പീല്‍ നല്‍കി

single-img
2 April 2014

sawan-masih1പാകിസ്ഥാനില്‍ മതനിന്ദാക്കേസില്‍ സെഷന്‍സ് കോടതി വധശിക്ഷയ്ക്കു വിധിച്ച ക്രൈസ്തവന്‍ സവാന്‍ മസീഹ് വിധിക്കെതിരേ ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ജോസഫ് കോളനിയില്‍ താമസക്കാരനായ മസീഹിനെ കഴിഞ്ഞവര്‍ഷമാണ് ഒരു സുഹൃത്തിന്റെ പരാതിപ്രകാരം കസ്റ്റഡിയിലെടുത്തത്. വാക്കേറ്റത്തിനിടയില്‍ മതനിന്ദയ്ക്കു കാരണമായ വിധത്തില്‍ സംസാരിച്ചെന്നായിരുന്നു ആരോപണം.

യഥാര്‍ത്ഥത്തില്‍ ജോസഫ് കോളനിയിലെ സ്ഥലം കൈവശപ്പെടുത്താനായി തത്പരകക്ഷികള്‍ കെട്ടിച്ചമച്ച കേസാണിതെന്നു മസീഹ് വാദിച്ചു.ജോസഫ് കോളനിയിലെ ന്യൂനപക്ഷ വിഭാഗത്തിന്റെ 150 വീടുകള്‍ കലാപമുണ്ടാക്കിയ അക്രമികള്‍ കത്തിച്ചിരുന്നു.