നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജാമ്യം

single-img
2 April 2014

imranബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയെ കഷണങ്ങളായി വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് സസ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിന് ജാമ്യം. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിന്മേലും ഇത്തരം പരാമര്‍ശങ്ങള്‍ മേലില്‍ നടത്തില്ലെന്ന ഉറപ്പിന്മേലുമാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് മസൂദിന് ജാമ്യം അനുവദിച്ചത്.

മോദിയെ വെട്ടിനുറുക്കുമെന്ന മസൂദിന്റെ പ്രസംഗം ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ അദ്ദേഹത്തെ പിന്നീട് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഇന്റര്‍നെറ്റില്‍ പ്രചരിച്ച വീഡിയോ വളരെ പഴയതാണെന്നും മതവികാരം വൃണപ്പെടുത്താന്‍ മസൂദ് ബോധപൂര്‍വം ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാൽ മതവികാരം വൃണപ്പെടുത്തുന്ന പ്രസംഗത്തിന് എതിരെയുള്ള വകുപ്പുകള്‍ അടക്കമുള്ളവ ചുമത്തിയാണ് മസൂദിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.ഉത്തര്‍പ്രദേശിലെ ശരണ്‍പൂരില്‍ മസൂദ് നടത്തിയ പ്രസംഗമാണ് നേരത്തെ വിവാദമായത്.