കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് മൂന്നാംമുന്നണിയാണെന്ന് മുലായം സിംഗ് യാദവ്

single-img
2 April 2014

MULAYAM_SINGH_7773fമുന്നാം മുന്നണി രൂപീകരിക്കുന്നതിന് സമാജ്‌വാദി പാര്‍ട്ടി എല്ലാ സഹായങ്ങളും നല്‍കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് മൂന്നാം മുന്നണിയായിരിക്കുമെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. ഉത്തര്‍പ്രദേശിലെ ബലാഗാത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഉത്തര്‍പ്രദേശില്‍ ബിജെപി ഒരു സീറ്റു പോലും നേടുകയില്ലെന്നും മോദിയുടെ പ്രധാനമന്ത്രിയാകുവാനുള്ള ആഗ്രഹം വെറും പകല്‍ സ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അവികസിതമായ ഗുജറാത്തിന്റെ പേരില്‍ വികസനത്തിന്റെ വോട്ടു പിടിക്കാന്‍ മോദി ശ്രമിക്കുന്നത് പൊള്ളത്തരമാണെന്നും മൂലായം പറഞ്ഞു.