ആന്റണിക്കെതിരായ അപവാദപ്രസംഗത്തില്‍ മോദിക്കെതിരേ ഹര്‍ജി ഫയല്‍ചെയ്തു

single-img
2 April 2014

narender_modi_awardപാകിസ്ഥാനെ പ്രതിരോധ വകുപ്പ് മന്ത്രി എഎ.കെ ആന്റണി സഹായിക്കുന്നുവെന്ന തരത്തില്‍ അപവാദപ്രസംഗം നടത്തിയ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരേ കെപിസിസി സെക്രട്ടറി എം.ആര്‍. രാമദാസ് ഹര്‍ജി ഫയല്‍ചെയ്തു.

പ്രാഥമിക വാദംകേട്ട ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കെ.പി.അനി ല്‍കുമാര്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 504, 505 വകുപ്പുകള്‍ പ്രകാരവും ഐടി ആക്ട് വകുപ്പുകള്‍ പ്രകാരവും കേസെടുക്കണമെന്നാണ് ആവശ്യം. ഹര്‍ജിക്കാരനുവേണ്ടി അഡ്വ.സി.ടി.ജോഫി ഹാജരായി. 16നു കോടതി ഹര്‍ജിക്കാരന്റെ മൊഴിയെടുക്കും.