വി.എസ്. അച്യുതാനന്ദന്‍ അഭിനവ യൂദാസ്: എം.എം. ഹസന്‍

single-img
2 April 2014

hassanടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന സാക്ഷിയായ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ രക്തസാക്ഷിയെ ഒറ്റുകൊടുത്ത അഭിനവ യൂദാസെന്നു ചരിത്രം വിലയിരുത്തുമെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍.

കൊന്നതും കൊല്ലിച്ചതും ആരെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാമെന്ന് ടിപി വധക്കേസില്‍ സിപിഎമ്മിനു പങ്കില്ലെന്നു പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ പ്രതികരിച്ച വി.എസ് ഇലക്ഷന്‍ വന്നതോടെ കൂറുമാറി. അന്നു ധീരനായ കമ്യൂണിസ്റ്റെന്നു ടിപിയെ വിശേഷിപ്പിച്ച വി.എസ്, ഒടുവില്‍ തള്ളിപ്പറഞ്ഞു. ഇതോടെ വി.എസിന്റെ പൊയ്മുഖം അഴിഞ്ഞുവീണതായി എം.എം. ഹസന്‍ പറഞ്ഞു.

സിപിഎം രാഷ്ട്രീയ ഫാസിസത്തിലും ബിജെപി വര്‍ഗീയ ഫാസിസത്തിലും ലയിച്ചിരിക്കുന്നുവെന്നും കൊലപാതക രാഷ്ട്രീയം സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടിയായി എന്നതിനു തെളിവാണു സിപിഎം പുറത്തിറക്കിയ പ്രകടന പത്രികയെന്നും അദ്ദേഹം പറഞ്ഞു.