സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വീടിനുനേരെ ആക്രമണം

single-img
2 April 2014

feniസോളാര്‍ തട്ടിപ്പുകേസിലെ പ്രതിയായ സരിതാ നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ മാവേലിക്കരയിലെ വീടിനുനേരെ ആക്രമണം. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകളും കാറിന്റെ ചില്ലും തകര്‍ന്നു.

പോര്‍ച്ചില്‍ കിടന്നിരുന്ന കാറും വീടിന്റെ ജനല്‍ ചില്ലുകളും ബൈക്കിലെത്തിയ അക്രമികള്‍ എറിഞ്ഞ് തകര്‍ത്തു. ആക്രമണസമയത്തു ഫെനി സമീപത്തുള്ള ഭാര്യവീട്ടിലായിരുന്നു. ഫെനിയുടെ മാതാപിതാക്കള്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇവര്‍ ലൈറ്റിട്ടപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. ഫെനിയുടെ വീടിനു നേരേ അക്രമം ഉണ്ടാകുമെന്ന് പോലീസ് രഹസ്യന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ പുലര്‍ച്ചെ രണ്ടുവരെ ഇവിടെ പോലീസ് കാവല്‍ ഉണ്ടായിരുന്നു. പോലീസുകാര്‍ പോയതിനുശേഷമാണ് ആക്രമണം നടന്നത്.