ലോക്‌സഭാ തിരഞ്ഞെടുപ്പ് : ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ശരദ് പവാർ

single-img
2 April 2014

srathലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് എന്‍ സി പി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ . മറാഠി ദിനപത്രമായ ലോക്‌സത്തയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പവാര്‍ ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്താകും എന്നും എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എയ്ക്ക് കഴിയില്ല എന്നും പവാർ പറഞ്ഞു . അതിനാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്തുപതിനഞ്ച് വര്‍ഷത്തേക്ക് കൂട്ടുകക്ഷി സര്‍ക്കാരുകളാവും രാജ്യം ഭരിക്കുക എന്നും അതുപോലെ പ്രാദേശിക പാര്‍ട്ടികള്‍ ശക്തിപ്രാപിക്കും എന്നും പവാർ പറഞ്ഞു . എന്‍ സി പി ചെറിയ പാര്‍ട്ടി ആയതിനാല്‍ പ്രധാനമന്ത്രിയാകാന്‍ താനില്ല എന്നും അദ്ദേഹം പറഞ്ഞു .