സംസ്ഥാനത്ത് നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കേണ്‌ടെന്ന് സര്‍ക്കാര്‍

single-img
2 April 2014

Barനിലവാരമില്ലാത്ത 417 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന സുപ്രീം കോടതി വിധി പരിഗണിച്ച് സംസ്ഥാനത്തെ നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കേണ്‌ടെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇക്കാര്യം പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും അന്തിമ തീരുമാനം. നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും മുമ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.