ആറന്മുള വിമാനത്താവളത്തെ എതിര്‍ത്ത് പ്രതിരോധ മന്ത്രി ആന്റണി എഴുതിയ കത്ത് പുറത്തായി

single-img
2 April 2014

ak-antony_252010 ഒക്‌ടോബര്‍ 10 ന് ആറന്മുളയില്‍ വിമാനത്താവളം വരുന്നതിനെ എതിര്‍ത്ത് പ്രതിരോധ മന്ത്രി എ.കെ ആന്റണി ആന്റോ ആന്റണിയ്ക്ക് എം.പിക്ക് എഴുതിയ കത്ത് സ്വകാര്യ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടു.

കൊച്ചി നാവികസേനയുടെ വിമാനത്താവളത്തെ ആറന്മുള വിമാനത്താവളം ബാധിക്കുമെന്നത് ചൂണ്ടിക്കാട്ടിയാണ് ആന്റണി കത്ത് എഴുതിയത്. നാവികസേന വിമാനത്താവളത്തില്‍ നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആറന്മുള വിമാനത്താവളത്തിന്റെ റണ്‍വേ വരുകയെന്നതിനാല്‍ അത് നാവിക സേനയുടെ വിമാനത്താവളത്തെ ബാധിക്കുമെന്ന ആശങ്കയാണ് ആന്റണിയുടെ എതിര്‍പ്പിന് കാരണം.

ആറന്മുളവിമാനത്താവളത്തെ പ്രതിരോധ മന്ത്രാലയം എതിര്‍ത്തപ്പോള്‍ റണ്‍വേ പുനര്‍ക്രമീകരിക്കാമെന്ന ഉറപ്പിന്‍മേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കുകയായിരുന്നു.