ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കേസില്‍ വി.എസിന്റെ നിലപാട് വിശ്വാസവഞ്ചനയെന്ന് എ.കെ. ആന്റണി

single-img
2 April 2014

ak_antony_defencetech.inടി.പി. ചന്ദ്രശേഖരന്‍ വധത്തോടനുബന്ധിച്ച് വീട്ടില്‍പോയി രമയെ ആശ്വസിപ്പിച്ച് വി.എസ്. അച്യുതാന്ദന്‍ തെരഞ്ഞെടുപ്പു വന്നപ്പോള്‍ മലക്കംമറിഞ്ഞത് വിശ്വാസവഞ്ചനയും ചതിയുമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തു നല്‍കിയ വി.എസ് ഗൂഢാലോചന അന്വേഷിക്കില്ലെന്ന സിബിഐയുടെ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്തു നല്‍കുമോയെന്നും അദ്ദേഹം ചോദിച്ചു.

ടി.പിയെ കൊന്ന തെറ്റിന് മാപ്പപേക്ഷിച്ചില്ലെങ്കില്‍ സിപിഎമ്മിനെ ജനങ്ങള്‍ വെറുതെവിടില്ലെന്നും നിഷ്പക്ഷ വോട്ടര്‍മാര്‍ സിപിഎമ്മിനേയും ഇടതുമുന്നണിയേയും കൈവിടുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് സ്വതന്ത്രരെ സിപിഎം മല്‍സരരംഗത്തിറക്കിയതിന്റെ ദുരവസ്ഥ അണികളെ ബോധ്യപ്പെടുത്താന്‍ നേതൃത്വത്തിനു കഴിയുന്നില്ല. അപമാനകരമായ തോല്‍വിയാണ് ഇടതുപക്ഷത്തെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.