രാജയ്ക്കും കനിമൊഴിക്കുമെതിരെ 2ജി അഴിമതിക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

single-img
2 April 2014

Rajaമുന്‍ ടെലികോം മന്ത്രി എ. രാജയ്ക്കും രാജ്യസഭാ എംപി കനിമൊഴിക്കുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കുതിനായി നിയമമന്ത്രാലയത്തില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുമതി വാങ്ങിയിട്ടുണെ്ടന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

2ജി സ്‌പെക്ട്രം ഇടപാടില്‍ കോഴയായി ലഭിച്ച 200 കോടി രൂപ കലൈഞ്ജര്‍ ടിവിക്കു കൈമാറിയെന്ന കേസാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.