ജേക്കബ് പുന്നൂസ് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ ഇടപെട്ടെന്ന് വിഎസ്

single-img
1 April 2014

vsഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഇടപെട്ടെന്ന് സുപ്രീംകോടതിയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സത്യവാങ് മൂലം നല്‍കി. സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയ ശേഷമാണ് വിഎസ് അധിക സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സത്യവാങ്മൂലത്തില്‍ വിഎസ് ഉന്നയിച്ചിരിക്കുന്നത്.

നേരത്തെ നടന്ന അന്വേഷണത്തില്‍ കേസില്‍ അട്ടിമറി നടന്നതായി തെളിഞ്ഞിരുന്നുതായും വിഎസ് സത്യവാങ് മൂലത്തില്‍ പറയുന്നു. അന്വേഷണത്തില്‍ ജേക്കബ് പുന്നൂസ് ഇടപെട്ടെന്നും അന്വേഷണസംഘം അറ്റോര്‍ണി ജനറലുമായി കൂടിക്കാഴ്ച നടത്തിയത് ചട്ടവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ വിഎസ് ആരോപിച്ചു. അറ്റോര്‍ണി ജനറലും അന്വേഷണസംഘവും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ചര്‍ച്ച ചെയ്തുവെന്നും വി.എസ് ആരോപിച്ചു.