യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീപീഡനക്കേസുകള്‍ക്ക് അതിവേഗ കോടതി സ്ഥാപിക്കുമെന്ന് എ.കെ. ആന്റണി

single-img
1 April 2014

antonyസ്ത്രീപീഡനക്കേസുകള്‍ പെട്ടെന്നു തീര്‍പ്പാക്കാന്‍ രാജ്യത്തുടനീളം അതിവേഗ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം യുപിഎ അധികാരത്തിലെത്തിയാല്‍ പരിഗണിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി. കല്പറ്റയില്‍ വയനാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതു നിത്യസംഭവമാവുകയാണെന്നും ജോലിസ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്കു സുരക്ഷിതത്വം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേറ്റുകള്‍ നടത്തുന്ന ചാനല്‍ സര്‍വേകളില്‍ വിശ്വാസമില്ലെന്നും കോണ്‍ഗ്രസിനും യുപിഎയ്ക്കും എതിരായാണ് എല്ലായ്‌പോഴും സര്‍വേകളെന്നും യാഥാര്‍ഥ്യവുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.