ടി.പി. വധക്കേസില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണെ്ടന്ന് തിരുവഞ്ചൂര്‍

single-img
1 April 2014

THIRUVANCHOOR RADHAKRISHNANവിവാദമായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്കു വിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ ഉത്തരവാദിത്തം നിറവേറ്റിയിട്ടുണെ്ടന്നു മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എന്നാല്‍, കേസ് ഏറ്റെടുക്കേണ്ടതു സിബിഐയുടെ കാര്യമാണെന്നും അവര്‍ ഏറ്റെടുക്കാത്തതിന്റെ പിന്നിലുള്ള കാരണങ്ങള്‍ എന്താണെന്നു പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ടി.പി വധക്കേസ് പോലുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനു ജനവികാരമാണു പരിഗണിക്കാന്‍ കഴിയുക. അതേസമയം സിബിഐ പറഞ്ഞത് അവരുടെ നിലപാടാണ്. ഇതുസംബന്ധിച്ച കൂടുതല്‍ പറയേണ്ടത് ആഭ്യന്തരമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.