ടിപി കേസിന്റെ കാര്യത്തില്‍ സിപിഎം ആഹ്ലാദിക്കേണ്ടതില്ലെന്നു ആന്റണി

single-img
1 April 2014

ak_antony_defencetech.inടിപി വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കാത്തതില്‍ സിപിഎം അമിതമായി ആഹ്ലാദിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി എ.കെ ആന്റണി. സപിഎം നേതൃത്വം അറിഞ്ഞുതന്നെയാണ് ടിപി വധം ഉണ്ടായിട്ടുള്ളതെന്ന് ഒരു സംശയവുമില്ലാത്ത കാര്യമാണെന്നും എത്ര മൂടിവെച്ചാലും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകതന്നെ ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ടിപിക്കേസിന്റെ കാര്യത്തില്‍ പഴയ നിലപാടില്‍ തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വിഎസ് ഉറച്ച് നില്‍ക്കുന്നുണ്‌ടോയെന്നും ആന്റണി ചോദിച്ചു.