എസ്.എന്‍.ഡി.പിക്ക് ശരിദൂരമെന്ന് വെള്ളാപ്പള്ളി: സമുദായത്തോട് കൂറുള്ളവരെ ജയിപ്പിക്കാന്‍ ആഹ്വാനം

single-img
1 April 2014

vellaലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളവപ്പള്ളി നടേശന്‍ പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എസ്എന്‍ഡിപി യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോടു കൂറുപുലര്‍ത്തുകയും നിലപാടുകളോടു സഹകരിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ഥികളെ തിരിച്ചറിഞ്ഞു സഹായിക്കാന്‍ എസ്എന്‍ഡിപി യോഗം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. യൂണിയനുകള്‍ക്ക് ഇതുസംബന്ധിച്ചു നിര്‍ദേശം നല്‍കാനും തീരുമാനമായി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ ന്യൂനപക്ഷ പ്രീണനത്തിനായി മത്സരിക്കുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തി. ന്യൂനപക്ഷ പ്രീണനത്തിനായി ശക്തമായ ഇടപെടല്‍ നടക്കുന്നുണെ്ടന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സമദൂരത്തിനു പകരം ശരിദൂരമാണ് ഈ തെരഞ്ഞെടുപ്പില്‍ യോഗത്തിന്റെ നിലപാടെന്നു വെള്ളാപ്പള്ളി പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. ഈ നിലപാടിനെ സൗകര്യപൂര്‍വം ആര്‍ക്കും വ്യാഖ്യാനിക്കാമെന്നും ആലപ്പുഴയിലുള്‍പ്പെടെ ഒരിടത്തും ഏതെങ്കിലുമൊരു മുന്നണിയെ ബോധപൂര്‍വം തോല്‍പിക്കാനോ ജയിപ്പിക്കാനോ യോഗം ശ്രമിക്കില്ലെന്നും യോഗം പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്നും ഏറ്റവും കൂടുതല്‍ വോട്ടുകിട്ടി രാജ്യം ഭരിക്കുന്നവര്‍ക്കൊപ്പമായിരിക്കും എസ്എന്‍ഡിപി യോഗമെന്നും അദ്ദേഹം പറഞ്ഞു.