വെള്ളാപ്പള്ളിക്ക് സരിതയുടെ ഭീഷണി; ടീം സോളാറുമായി തുഷാര്‍ വെള്ളാപ്പള്ളിക്ക് അടുത്ത ബന്ധം, വെള്ളാപ്പള്ളി ആരോപണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും

single-img
1 April 2014

saritha9326എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് തന്റെ കമ്പനിയായിരുന്ന ടീം സോളാറുമായി അടുത്ത ബന്ധമുണ്‌ടെന്ന് സരിത എസ്.നായരുടെ വെളിപ്പെടുത്തല്‍. തനിക്കെതിരേ വെള്ളാപ്പള്ളി ആരോപണങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരുമെന്നും അവര്‍ പഞ്ഞു. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി.വേണുഗോപാലിനെ തോല്‍പ്പിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി തന്നെ സമീപിച്ചിരുന്നുവെന്നും സരിത വെളിപ്പെടുത്തി.