രാജീവ് ഗാന്ധി വധം:കേന്ദ്ര സർക്കാരിന്റെ പുനപരിശോധന ഹർജി തള്ളി

single-img
1 April 2014

rajivരാജീവ് ഗാന്ധി വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് വിധിച്ച വധശിക്ഷ ഇളവു ചെയ്തത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പുതുതായി ഒന്നുമില്ലെന്നും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ചീഫ് ജസ്റ്റീസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ വ്യക്തമാക്കി. മുരുകന്‍ , ശാന്തന്‍ , പേരറിവാളന്‍ എന്നീ പ്രതികള്‍ക്ക് വിധിച്ചിരുന്ന വധശിക്ഷായാണ് സുപ്രീംകോടതി  ഫെബ്രുവരിയിൽ ഇളവ് ചെയ്തത്.

വസ്തുതകള്‍ പരിഗണിക്കാതെയാണ് ശിക്ഷ ഇളവ് ചെയ്തതെന്നും കേസ് വിപുലമായ ബഞ്ച് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടായിരുന്ന കേന്ദ്രം പുനപരിശോധന ഹര്‍ജി നല്‍കിയിരുന്നത്.അതേസമയം, പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നതില്‍ രാഷ്ട്രപതി അനന്തമായ കാലതാമസം വരുത്തിയതിനാല്‍ ശിക്ഷ ഇളവു ചെയ്യാമെന്ന നിലപാട് കോടതി ആവര്‍ത്തിച്ചു.