മുകേഷിനെതിരേ പോലീസ് കേസ്

single-img
1 April 2014

220px-Mukesh_DSWഗതാഗത തടസ്സം സൃഷ്ടിച്ചതിന് നടന്‍ മുഖേഷിനെതിരെ പോലീസ് കേസെടുത്തു. കൊല്ലം ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.എ.ബേബിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഗതാഗതതടസം സൃഷ്ടിച്ച് റോഡ് ഷോ നടത്തിയതിനാണ് മുകേഷിനെതിരെ പുനലൂര്‍ പോലീസ് കേസെടുത്തത്.

മുകേഷ് പുനലൂര്‍ നഗരത്തില്‍ നടത്തിയ റോഡ്‌ഷോ അരമണിക്കൂറോളം ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പുനലൂര്‍ പോലീസ് കേസെടുത്തിട്ടുള്ളത്.