മോദി പ്രധാനമന്ത്രിയായാല്‍ വിസയുടെ വിലക്കുനീക്കുമെന്ന് അമേരിക്ക

single-img
1 April 2014

modi-3_660_122012095039 (1)നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ വിസയുടെ വിലക്കുനീക്കുമെന്നും മോദിക്ക് പൂര്‍ണ പരിരക്ഷ നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍ഗ്രസ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

2002 ലെ ഗുജറാത്ത് വംശഹത്യ ചൂണ്ടിക്കാട്ടി 2005 ലാണ് മോദിക്ക് അമേരിക്ക വിസ നിഷേധിച്ചത്. ഗുജറാത്ത് കലാപങ്ങളുടെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ വിലക്ക് നീക്കി മോദിയുമായി അടുത്തതിന് പിന്നാലെയാണ് അമേരിക്കയും തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്.