അരവിന്ദ് കേജ്‌രിവാളിന്റെ കാറിനുനേരെ അജ്ഞാതരുടെ ആക്രമണം

single-img
1 April 2014

Kejariwalഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ കാറിനുനേരെ ഹരിയാനയിലെ റോത്തകില്‍ അജ്ഞാതരുടെ ആക്രമണം. റോത്തക്ക് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ പ്രചരണത്തിന് കേജ്‌രിവാള്‍ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്. ബൈക്കിലെത്തിയ അക്രമികള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു.

എഎപി പ്രവര്‍ത്തകരെന്ന വ്യാജേന കേജ്‌രിവാളുമായി സംസാരിക്കണന്നെ് ആവശ്യപ്പെട്ടാണ് അക്രമികളെത്തിയത്. കാര്‍ നിര്‍ത്തിയ ഉടന്‍ തന്നെ അക്രമികള്‍ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാറിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകര്‍ക്കുകയായിരുന്നു. അതിനുശേഷം അക്രമികള്‍ രക്ഷപെട്ടു.