സീറ്റ്‌ നിലനിർത്താൻ എ സമ്പത്ത്,തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ്‌,മികച്ച പ്രകടനം നടത്താൻ ബി ജെ പിയും .ആറ്റിങ്ങലിൽ ഇത്തവണ മത്സരം തീപാറും

single-img
1 April 2014

അജയ് എസ് കുമാർ

samസിറ്റിംഗ് എംപിയായ എ സമ്പത്തിനെ തന്നെ സ്ഥാനാർഥിയാക്കി ആറ്റിങ്ങല്‍ മണ്ഡലം നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് എല്‍ഡിഎഫ്. സമ്പത്തിനെ ആറ്റിങ്ങലിൽ ഇറകുമ്പോൾ എൽ ഡി എഫ്ന് ലക്ഷ്യം ഒന്ന് മാത്രം വിജയം ഉറപ്പാകുക . ആറ്റിങ്ങലിൽ  ഇത്തവണയും വിജയം നേടും എന്ന വാശിയോടെ തന്നെയാണ് സമ്പത്ത്  പ്രചാരണത്തിനിറങ്ങിയത്. വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമ സഭാമണ്ഡലങ്ങളില്‍ കൂടിച്ചേര്‍ന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം. മണ്ഡലത്തിലെ വാമനപുരം ഉള്‍പ്പടെയുള്ള പല നിയോജക മണ്ഡലങ്ങളും പൊതുവെ എൽ ഡി എഫ്നോടെ നില്‍ക്കുന്നവയാണ്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ബിന്ദു കൃഷ്ണയെയും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഗിരിജ കുമാരിയെന്ന ബിജെപി സ്ഥാനാര്‍ത്ഥിയെയും നേരിടുക എന്നത് സമ്പത്തിന് അത്ര എളുപ്പം അല്ല .

മറുവശത്ത് പത്ത്  വര്‍ഷത്തോളം വെള്ളനാട് പഞ്ചായത്ത് സിപിഎമ്മിന് വേണ്ടി ഭരിച്ച സഖാവ് ആണ് ഗിരിജ കുമാരി,ഇവർ തന്നെ ആണ് ആറ്റിങ്ങൽ മണ്ഡലത്തിലെ ഇത്തവണ  ബി ജെ പി സ്ഥാനാർഥിയും . പാര്‍ട്ടിയ്ക്കുള്ളിലെ അഴിമതിയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയാണ് ഗിരിജയും ഭര്‍ത്താവും ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. girija 2009 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ തോട്ടയ്ക്കാട് ശശിക്ക് കിട്ടിയത് ആകെ വോട്ടിന്റെ 6.6 ശതമാനം മാത്രമാണ് . എന്തായാലും ബിജെപിയുടെ നില മെച്ചപ്പെടുത്തുക മാത്രമല്ല പാര്‍ട്ടി വിട്ടെത്തിയ ഗിരിജ കുമാരിയ്ക്ക് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ്. അതുപോലെ തന്നെ ഗിരിജ കുമാരി ഏറ്റുമുട്ടുന്നതാവട്ടെ ഒരു കാലത്ത് ഒന്നിച്ച പ്രവര്‍ത്തിച്ച എ സമ്പത്തിനൊപ്പവും. എന്തായാലും അറ്റിങ്ങളിലെ മത്സരം ഇത്തവണ തീപാറും  എന്ന് ഉറപ്പ്.bindhu