ഡല്‍ഹിയിലെ രാഷ്ട്രപതിഭരണം: കോണ്‍ഗ്രസിനു ബിജെപിക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം

single-img
1 April 2014

supreme courtഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മറുപടി നല്കാന്‍ സുപ്രീം കോടതി കോണ്‍ഗ്രസിനും ബിജെപിക്കും അന്ത്യശാസനം നല്കി. ഡല്‍ഹി രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ട് ആംആദ്മി പാര്‍ട്ടി നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് ആര്‍.എം. ലോധ, കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടത്.

ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാള്‍ രാജിവച്ച സമയത്ത് നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു പരിഗണിക്കാതെ ഡല്‍ഹി രാഷ്ട്രപതിഭരണത്തില്‍കീഴില്‍ കൊണ്ടുവരികയായിരുന്നു.