ടി.പി വധഗൂഢാലോചന സംബന്ധിച്ച് സര്‍ക്കാരിന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് സിബിഐ

single-img
1 April 2014

CBIടി.പി.ചന്ദ്രശേഖരന്‍ വധഗൂഢാലോചന കേസ് അന്വേഷിക്കില്ലെന്ന നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന്റെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സിബിഐ. കത്ത് ലഭിച്ചതിന് ശേഷം ഇക്കാര്യം പരിഗണിക്കും. സിബിഐ വക്താവ് കാഞ്ചന്‍ പ്രസാദാണ് ടി.പി കേസിലെ നിലപാട് വ്യക്തമാക്കിയത്.

സിബിഐയ്ക്ക് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ വക്താവില്ലെന്ന് പറഞ്ഞ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹം മറുപടി നല്‍കി. ഇക്കാര്യത്തില്‍ സിബിഐയുടെ നിലപാടാണ് താന്‍ വ്യക്തമാക്കിയത്. സിബിഐയുടെ നിലപാട് അറിയിക്കാനാണ് തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും കാഞ്ചന്‍ പ്രസാദ് പറഞ്ഞു.