ബിഹാറില്‍ 27 ലക്ഷം രൂപയുടെ കള്ളപ്പണം സ്‌പെഷ്യ സ്‌ക്വാഡ് പിടികൂടി

single-img
1 April 2014

INDIAN_RUPEE_MONEYയാതൊരുരേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 27 ലക്ഷം രൂപ ബിഹാറിലെ ചമ്പാരനില്‍ തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സംഭവത്തില്‍ മനോജ് പാസ്വാന്‍, രഞ്ചിത് യാദവ് എന്നിവര്‍ പിടിയിലായിട്ടുണ്ട്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ ശക്തമായ പരിശോധനയ്ക്കിടെ പടിഞ്ഞാറന്‍ ചമ്പാരനിലെ ചെക്‌പോസ്റ്റില്‍ പ്രതികള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് പണം കണ്‌ടെത്തിയതെന്ന് തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസര്‍ മനോരഞ്ചന്‍ ചൗദരി പറഞ്ഞു.